ഈ പഴയ കഥ ഒന്നു വായിക്കു .
ഒരിക്കല്‍ ഒരു സായിപ്പിന് ലോകത്തെ പള്ളികളെക്കുറിച്ച് ഒരു പുസ്തകം എഴുതണം എന്ന് തോന്നി. സായിപ്പ് ഒരു നീണ്ട യാത്ര തന്നെ തുടങ്ങി. ആദ്യം ചൈനയില്‍ തുടങ്ങി. ഒരു വലിയ പള്ളിയില്‍ ഫോട്ടോ എടുക്കുന്നതിനിടയില്‍ ഭിത്തിയില്‍ ഉറപ്പിച്ചിരിക്കുന്ന ഒരു സുവര്‍ണ ഫോണും അതിനടിയിലെ കുറിപ്പും കാണാനിടയായി.
കുറിപ്പ് ഇപ്രകാരമായിരുന്നു " ഒരു വിളിക്ക് 10000 $ " സായിപ്പ് അത്ഭുതത്തോടെ പള്ളിപ്പാതിരിയോടു തിരക്കി - ഇതിനെന്താണ് പ്രത്യേകത ?
പാതിരി വളരെ സൌമ്യനായി - മകനെ ഇതു സ്വര്‍ഗത്തിലേക്ക് നേരിട്ട് വിളിക്കാനാണ്, ദൈവവുമായി സംസാരിച്ചു നിന്‍റെ പ്രശനങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാം!
ഇതു കേട്ട് സായിപ്പ് ചിരിച്ചുകൊണ്ട് തന്‍റെ വഴിക്ക് പോയി. തുടര്‍ന്ന് സായിപ്പ് സഞ്ചരിച്ച എല്ലാ രാജ്യങ്ങളിലേയും സ്ഥിതി ഇതു തന്നെയായിരുന്നു.സായിപ്പ് ഇന്ത്യയിലും എത്തി , ഇവിടയും സ്ഥിതി മറിച്ചായിരുന്നില്ല.
അവസാനം കേരളത്തിലും സായിപ്പ് എത്തി.
ആദ്യത്തെ പള്ളിയില്‍ തന്നെ സുവര്‍ണ ഫോണ്‍ കണ്ടെങ്കിലും അതിനടിയിലെ കുറിപ്പ് കണ്ടു ഞെട്ടി " ഒരു വിളിക്ക് 1 രൂപ മാത്രം " അത്ഭുതത്തോടെ പതിരിയോടു തിരക്കി "ഞാന്‍ ലോകം മുഴുവന്‍ സഞ്ചരിച്ചു , ഇവിടെ മാത്രമാണ് ഇത്ര നിരക്കുകുറഞ്ഞ സുവര്‍ണ ഫോണ്‍ കണ്ടത്" ?
പാതിരിയുടെ മറുപടി നിങ്ങള്‍ക്ക് ഊഹിക്കമെല്ലൊ
പാതിരി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു - മകനെ നീ ദൈവത്തിന്‍റെ സ്വന്തം നാട്ടിലാണ്, ഇവിടെ ഇതു ലോക്കല്‍ കാള്‍ ആണ്.
ചിരിച്ചു കൊണ്ട് പറയു നിങ്ങള്‍ക്ക് ഒരു മലയാളിയെന്നനിലയില്‍ അഭിമാനംതോനുന്നുണ്ടോ ?
ഉണ്ടങ്കില്‍ മാത്രം ഈ ബ്ലോഗ് നിങ്ങളുടെ കുട്ടുകര്‍ക്ക് അയച്ചു കൊടുക്കുക.