നാരായണന്‍ കൃഷ്ണന്‍ ,ചിത്രം കടപ്പാട്- CNN
നാരായണന്‍ കൃഷ്ണന്‍ എന്ന 29 കാരനെക്കുരിച്ചു നിങ്ങള്‍ കേട്ടിട്ടുണ്ടോ ? ഇത്ര കാലവും ഞാനിതു അറിയാതെ പോയത് ഒരു വലിയകുറ്റം തന്നെ ആണ്. അമൂല്യമായ ഈ സ്വയംസമര്‍പ്പിത കഥ ഒന്നു വായിച്ചു നോക്ക്
ദിവസവും വെളുപ്പിന് 4 മണിക്ക് എഴുനേല്‍ക്കുന്ന ഇദ്ദേഹം സ്വന്തം ടീമിനൊപ്പം സ്വയമായി പാകം ചെയ്യുന്ന ഭക്ഷണം വാഹനത്തില്‍ കയറ്റി ഏകദേശം 200 കി.മി. ഓടിച്ചു തമിഴ്നാട്ടിലെ മധുരയില്‍ പട്ടിണി പ്പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നു.
എല്ലാ ദിവസവും ഏകദേശം 400 പേര്‍ക്ക് ഇതുപോലെ വിതരണം ചെയ്യുന്നു. ആവശ്യമെങ്കില്‍ അവരുടെ മുടി വെട്ടികൊടുക്കാനും അദ്ദേഹം ശ്രെദ്ധിക്കുന്നു.
CNN വാര്‍ത്ത പ്രകാരം എട്ടു വര്‍ഷം മുന്‍പ് അവാര്‍ഡു ജേതാവായ ഈ ഫൈവ് സ്റ്റാര്‍ ഷെഫ് ഉന്നത ജോലിക്കായി സ്വിറ്റ്സര്‍ലന്‍ഡ് ലേക്ക് പോകേണ്ടതായിരുന്നു.
എന്നാല്‍ മധുര മീനക്ഷിക്കൊവിലിലെ ഒരു കാഴ്ച ഇദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു എന്നുതന്നെ പറയാം.
വീടില്ലാത്ത ഒരു പാവം വൃദ്ധന്‍ ഭക്ഷണത്തിനായി കഷ്ടപ്പെടുന്ന കാഴ്ചയായിരുന്നു അത്.
വീട്ടുകാരുടെ എതിര്‍പ്പിനെ വകവെക്കാതയും ഉന്നതമായ ജീവിത സൌഭാഗ്യങ്ങള്‍ വേണ്ടയെന്നുവെച്ചും ഈ വഴി തിരഞ്ഞെടുക്കുകയായിരുന്നു.
ഇതുവരെ ഏകദേശം 12 ലക്ഷം ഭക്ഷണപ്പൊതികള്‍ സ്വന്ത നോണ്‍ പ്രോഫിറ്റ് പ്രസ്ഥാനമായ അക്ഷയ ട്രസ്റ്റ് മുഖേനെ വിതരണം ചെയ്തു കഴിഞ്ഞു. ഇപ്പോള്‍ വീടില്ലാത്തവര്‍ക്ക് ഒരു അഭയകേന്ദ്രം എന്ന സ്വപ്നവും യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നു.
ഈ വര്‍ഷത്തെ സി എന്‍ എന്‍ അവസാന പത്തു ലോകനായകന്മാരില്‍ ഇന്ത്യയില്‍ നിന്നും കൃഷ്ണന്‍ മാത്രമാണുള്ളത്. ഇതില്‍ നിന്നും ഒരാളെ സി എന്‍ എന്‍ നായകനായി ഓണ്‍ ലൈന്‍ വോട്ട് പ്രകാരം തിരഞ്ഞെടുക്കപ്പെടും. ഇന്ത്യയിലെ 120 കോടി ജനങ്ങള്‍ വിചാരിച്ചാല്‍ ഇത് ഒരു പ്രശ്നമേയല്ല.
പക്ഷേ വിചാരിക്കില്ലല്ലോ ഞാനടങ്ങുന്ന മലയാളിസമുഹം ഇപ്പോള്‍തന്നെ കൃഷ്ണന്‍റെ കുറ്റങ്ങള്‍ കണ്ടുപിടിക്കാന്‍ തുടങ്ങിയിട്ടുണ്ടാകും ??
കൃഷ്ണന്‍ വിജയിച്ചാല്‍ 100000 + 25000 ഡോളര്‍ സമ്മാനമായി ലഭിക്കും അത് കൃഷ്ണന്‍റെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ സഹായമാകും.
ഒരു മനുഷ്യസ്നേഹിക്ക് വോട്ട് ചെയ്യണം എന്ന് തോനിയാല്‍ സന്ദര്‍ശിക്കുക
http://heroes.cnn.com/vote.aspx നവംബര്‍ പതിനെട്ടു വരെ